ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിനു സാധ്യതതേടി ജനതാദൾ (എസ്). ഇതിനായി കോൺഗ്രസ് നേതൃത്വവുമായി ഉടൻ ചർച്ച നടത്തുമെന്ന് ജനതാദൾ ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ എംഎൽഎമാരും പാർട്ടി ഭാരവാഹികളും ഉൾപ്പെടെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയശേഷമാണ് സഖ്യത്തെക്കുറിച്ച് ദേഗഗൗഡ മനസ് തുറന്നത്.
ധാരണയായ ശേഷമേ പാർട്ടിക്ക് എത്ര സീറ്റ് ലഭിക്കുമെന്നു അറിയാനാകു. കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡയുടെ മണ്ഡലമായ ബംഗളൂരു നോർത്തിൽ നിന്ന് ജനവിധി തേടുമെന്ന സൂചനയും മുൻ പ്രധാനമന്ത്രി നൽകി.
മകൻ എച്ച്.ഡി. കുമാരസ്വാമി കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായി തുടരുന്ന സാഹചര്യത്തിലാണു ദേവഗൗഡയുടെ നീക്കം.