ആസാം: ഭാരതരത്നം പുരസ്കാരം ശിപാർശ ചെയ്യപ്പെട്ട ഭൂപേൻ ഹസാരികയ്ക്കെതിരേ നടത്തിയ പരാമർശനത്തിനു മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെയ്ക്കെതിരേ പോലീസ് കേസെടുത്തു. വിഖ്യാത സംഗീതജ്ഞനായ ഹസാരികയെക്കുറിച്ചുള്ള മോശം പരാമർശംവഴി ആസാംജനതയുടെ വികാരങ്ങളെ ഖാർഗെ വ്രണപ്പെടുത്തിയെന്നുകാണിച്ചുള്ള പരാതിയെത്തുടർന്നാണ് നടപടി.
അടുത്തിടെ മരണമടഞ്ഞ ലിംഗായത് ആചാര്യൻ ശിവകുമാര സ്വാമിയ്ക്കു ഭാരതരത്നം നൽകണമെന്നു ഖാർഗെ ആവശ്യപ്പെട്ടിരുന്നു. ഒരു ഗായകനും (ഭൂപേൻ ഹസാരിക) ആർഎസ്എസ് ആശയങ്ങൾ പ്രചരിപ്പിച്ച ഒരാൾക്കും (നാനാജി ദേശ്മുഖ്) ഭാരതരത്നം സമ്മാനിച്ചുവെന്നായിരുന്നു ഖാർഗെയുടെ വിമർശനം.