വിജയക്കുതിപ്പു തുടര്‍ന്ന് യുണൈറ്റഡ്
12:43 AM Jan 28, 2019 | Deepika.com
ലണ്ടന്‍: ഒലെ ഗണ്ണര്‍ സോള്‍ഷയറുടെ കീഴില്‍ വിജയം തുടന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. എഫ്എ കപ്പില്‍ ആഴ്സണലിന്റെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ 3-1ന്റെ ജയത്തോടെയാണ് യുണൈറ്റഡ് അഞ്ചാം റൗണ്ടില്‍ കടന്നത്. അലക്സിസ് സാഞ്ചസ് (31-ാം മിനിറ്റ്), ജെസെ ലിന്‍ഗാര്‍ഡ് (33-ാം മിനിറ്റ്), ആന്റണി മാര്‍ഷല്‍ (82-ാം മിനിറ്റ്) എന്നിവരാണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്. പിയര്‍ എമിറക് ഔബമെയാംഗ് (43-ാം മിനിറ്റ്) വകയാണ് ആഴ്സണലിന്റെ ഗോള്‍. വന്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി അഞ്ചാം റൗണ്ടില്‍. മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളിന് ബേണ്‍ലിയെ തോല്‍പ്പിച്ചു.