ലീ​​ഡു​​യ​​ർ​​ത്താ​​ൻ ഇ​​ന്ത്യ

11:21 PM Jan 25, 2019 | Deepika.com
മൗ​​ൻ​​ഗ​​നൂ​​യി: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ന് ഇ​​ന്ത്യ ഇ​​ന്നി​​റ​​ങ്ങും. നേ​​പ്പി​​യ​​റി​​ൽ ന​​ട​​ന്ന ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ കി​​വി​​ക​​ളെ ക​​ശ​​ക്കി​​യെ​​റി​​ഞ്ഞ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ് വി​​രാ​​ട് കോ​​ഹ്‌​ലി​​യും സം​​ഘ​​വും. ഇ​​ന്നും ജ​​യി​​ച്ച് പ​​ര​​ന്പ​​ര​​യി​​ൽ ലീ​​ഡ് ഉ​​യ​​ർ​​ത്തു​​ക​​യാ​​ണ് ടീം ​​ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യം.

ഇ​​തു​​വ​​രെ ഒ​​രു ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​നും ന്യൂ​​സി​​ല​​ൻ​​ഡി​​ൽ സെ​​ഞ്ചു​​റി നേ​​ടി​​യി​​ട്ടി​​ല്ലെ​​ന്ന ച​​രി​​ത്രം കോ​​ഹ്‌ലി ​​തി​​രു​​ത്തു​​മോ എ​​ന്നും ആ​​രാ​​ധ​​ക​​ർ ഉ​​റ്റു​​നോ​​ക്കു​​ന്നു. അ​​തേ​​സ​​മ​​യം, ഓ​​പ്പ​​ണ​​ർ രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ ബാ​​റ്റിം​​ഗ് ഇ​​ന്ത്യ​​ക്ക് ആ​​ശ​​ങ്ക​​യ്ക്കു കാ​​ര​​ണ​​മാ​​കു​​ന്നു. കി​​വി​​ക​​ൾ​​ക്കെ​​തി​​രേ 19 ഏ​​ക​​ദി​​നം ക​​ളി​​ച്ച രോ​​ഹി​​ത്തി​​ന് 34.00 ശ​​രാ​​ശ​​രി​​യി​​ൽ 544 റ​​ണ്‍​സ് എ​​ടു​​ക്കാ​​നേ സാ​​ധി​​ച്ചി​​ട്ടു​​ള്ളൂ.