കോഹ്ലിക്കു വിശ്രമം
12:49 AM Jan 24, 2019 | Deepika.com
ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരേയുള്ള ഏകദിന, ട്വന്റി-20 പരമ്പരകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിക്കു വിശ്രമം. ഇപ്പോള്‍ നടക്കുന്ന അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങളിലും ട്വന്റി-20 പരമ്പരയിലും കോഹ്ലിക്കു വിശ്രമം നല്‍കും. കോഹ്ലിക്കു പകരം രോഹിത് ശർമ ഹാമില്ട്ടണ്, വെല്ലിംഗ്ടണ്‍ ഏകദിനങ്ങളിലും മൂന്നു മത്സര ട്വന്റി-20 പരമ്പരയിലും ഇന്ത്യയെ നയിക്കും.