വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജയായ ഡെമോക്രാറ്റ് നേതാവ് കമല ഹാരിസ് 2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സമാഹരിച്ച സംഭാവന 15 ലക്ഷം ഡോളർ.
തിങ്കളാഴ്ചയാണു കമല പ്രസിഡന്റ് ട്രംപിനെ നേരിടുമെന്നു പ്രഖ്യാപിച്ച് പ്രചാരണ പരിപാടി ഔദ്യോഗികമായി ആരംഭിച്ചത്. 24 മണിക്കൂറിനകം 38,000 പേർ കമലയ്ക്കു സംഭാവന നല്കി. ഇതിനുള്ള നന്ദി കമല ട്വിറ്ററിലൂടെ അറിയിച്ചു.
ട്രംപിനെതിരേ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച നാലാമത്തെ ഡെമോക്രാറ്റ് നേതാവാണു കമല. പ്രൈമറി(ഉൾപാർട്ടി തെരഞ്ഞെടുപ്പ്)കളിലൂടെയാണ് അന്തിമ സ്ഥാനാർഥിയെ നിശ്ചയിക്കുക.