കാബൂൾ: അഫ്ഗാൻ ഇന്റലിജൻസ് ആസ്ഥാനത്തു തിങ്കളാഴ്ച നടന്ന ചാവേർ കാർബോംബ് ആക്രമണത്തിന്റെ സൂത്രധാരനായ താലിബാൻ കമാൻഡർ നുമാനെ വധിച്ചു. വാർഡാഗ് പ്രവിശ്യയിലെ മൈദാൻഷാറിൽ ചൊവ്വാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ഇന്റലിജൻസ് ഏജൻസിയായ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി(എൻഡിഎസ്) അറിയിച്ചു.
കിഴക്കൻ അഫ്ഗാനിസ്ഥാനിലെ എൻഡിഎസ് ആസ്ഥാനത്തേക്കു സ് ഫോടകവസ്തുക്കൾ നിറച്ച വാഹനം ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തിൽ 36 പേർ കൊല്ലപ്പെടുകയും 58 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
കിഴക്കൻ അഫ്ഗാനിസ്ഥാനിലെ എൻഡിഎസ് ആസ്ഥാനത്തേക്കു സ് ഫോടകവസ്തുക്കൾ നിറച്ച വാഹനം ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തിൽ 36 പേർ കൊല്ലപ്പെടുകയും 58 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.