മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ മൂന്ന് ആദിവാസികളെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. പോലീസിനു വിവരം നല്‍കിയെന്നാരോപിച്ചായിരുന്നു കൊലപാതകം. കഴിഞ്ഞ വർഷം ഏപ്രിലിൽ 40 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിക്കാൻ കാരണം ആദിവാസികൾ വിവരങ്ങൾ കൈമാറിയതിനെത്തുടർന്നായിരുന്നുവെന്നാണു മാവോയിസ്റ്റുകളുടെ സംശയം.
ഛത്തീസ്ഗഡിൽനിന്നുള്ള അറുപതോളം മാവോയിസ്റ്റുകൾ കാസ്നാസുർ ഗ്രാമത്തിലെത്തി മാലു മദാവി, കണ്ണ മദാവി, ലാൽസു കുഡ്യേറ്റി എന്നിവരെ വീടിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി വെടിവയ്ക്കുകയായിരുന്നു.
ഛത്തീസ്ഗഡിൽനിന്നുള്ള അറുപതോളം മാവോയിസ്റ്റുകൾ കാസ്നാസുർ ഗ്രാമത്തിലെത്തി മാലു മദാവി, കണ്ണ മദാവി, ലാൽസു കുഡ്യേറ്റി എന്നിവരെ വീടിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി വെടിവയ്ക്കുകയായിരുന്നു.