മുംബൈ: ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ തകർപ്പൻ പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ ദേശീയ ടീം സെലക്ഷൻ കമ്മിറ്റി അംഗങ്ങൾക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ.
എം.എസ്.കെ. പ്രസാദ്, ശരണ്ദീപ്സിംഗ്, ജതിൻ പ്രഞ്ജ്പെ, ഗഗൻ ഖോഡ, ദേവാംഗ് ഗാന്ധി എന്നിവരാണ് ദേശീയ ടീം സെലക്ഷൻ കമ്മിറ്റിയിലുള്ളവർ. ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യൻ സെലക്ടർമാരെടുത്ത ചില തീരുമാനങ്ങൾ നിർണായകമായതായി ബിസിസിഐ നിരീക്ഷിച്ചിരുന്നു.
സെലക്ടർമാർക്ക് ബിസിസിഐ പാരിതോഷികം
12:32 AM Jan 23, 2019 | Deepika.com