റൊണാൾഡോ 153കോടി രൂപ പിഴയൊടുക്കി തടിയൂരി
12:32 AM Jan 23, 2019 | Deepika.com
ടൂറിൻ: നികുതിവെട്ടിപ്പ് കേസിൽ സ്പാനിഷ് കോടതി പോർച്ചുഗീസ് സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിഴശിക്ഷ വിധിച്ചു. 153 കോടി രൂപയാണ് പിഴയൊടുക്കേണ്ടത്. കുറ്റം ഏറ്റ് പിഴയൊടുക്കിയതോടെ 23 ആഴ്ചത്തെ ജയിൽ ശിക്ഷയിൽനിന്ന് താരത്തിനു ഇളവുലഭിച്ചു. 2009 മുതൽ 2018വരെ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ ആയിരിക്കെ നികുതി വെട്ടിപ്പ് നടത്തിയെന്നതായിരുന്നു കേസ്.