ടൂറിൻ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ തോൽവിയറിയാതെയുള്ള മുന്നേറ്റം യുവന്റസ് തുടരുന്നു. ലീഗിൽ തങ്ങളുടെ 20-ാം മത്സരത്തിൽ യുവെ സ്വന്തം തട്ടകത്തിൽവച്ച് 3-0ന് ചിയേവൊ വെറോണയെ കീഴടക്കി. ഡഗ്ലസ് കോസ്റ്റ (13-ാം മിനിറ്റ്), എംറെ കാൻ (45-ാം മിനിറ്റ്), ഡാനിയേലെ റുഗാനി (84-ാം മിനിറ്റ്) എന്നിവരാണ് യുവന്റസിനായി ഗോൾ നേടിയത്.
ആദ്യ പകുതിക്കുശേഷമായിരുന്നു റൊണാൾഡോ പെനൽറ്റി നഷ്ടപ്പെടുത്തിയത്. തുടർന്നും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാൻ റൊണാൾഡോയ്ക്കു സാധിച്ചില്ല.
തോൽവിയറിയാതെ യുവെ
12:32 AM Jan 23, 2019 | Deepika.com