അബുദാബി: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ആതിഥേയരായ യുഎഇ 3-2ന് കിർഗിസ്ഥാനെ കീഴടക്കി ക്വാർട്ടറിൽ. അധിക സമയത്തെ പെനൽറ്റി ഗോളിലായിരുന്നു യുഎഇയുടെ ജയം. 103-ാം മിനിറ്റിൽ അഹമ്മദ് ഖലീൽ ആയിരുന്നു ആതിഥേയരുടെ വിജയം കുറിച്ച പെനൽറ്റി ഗോൾ സ്വന്തമാക്കിയത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 സമനില പാലിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ റസ്തമോവ് കിർഗിസ്ഥാനെ 2-2ൽ എത്തിക്കുകയായിരുന്നു. ഖമിസ് ഇസ്മയിൽ (14-ാം മിനിറ്റ്), അലി മബ്ഖൗത് (64-ാം മിനിറ്റ്) എന്നിവർ യുഎഇക്കായി ഗോൾ നേടിയപ്പോൾ മിർലൻ സുർസേവ് (26-ാം മിനിറ്റ്) കിർഗിസ്ഥാന്റെ ആദ്യഗോൾ സ്വന്തമാക്കി.
എഎഫ്സി: യുഎഇ ക്വാർട്ടറിൽ
12:32 AM Jan 23, 2019 | Deepika.com