മനില: ഫിലിപ്പീൻസിൽ ക്രിമിനൽകുറ്റം ചുമത്താനുള്ള പ്രായപരിധി 15ൽനിന്ന് ഒന്‍പതായി കുറയ്ക്കുന്നു. ഇതു സംബന്ധിച്ച നിയമം പാർലമെന്റിലെ ജനപ്രതിനിധിസഭ തിങ്കളാഴ്ച അംഗീകരിച്ചു. സെനറ്റിൽ ഇന്നലെ ചർച്ച ആരംഭിച്ചു.
ക്രിമിനൽ സംഘടനകൾ കുട്ടികളെ ഉപയോഗപ്പെടുത്തുന്നതു വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരമൊരു നിയമമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. പ്രസിഡന്റ് ഡുട്ടേർട്ടെ, പ്രായപരിധി കുറയ്ക്കണമെന്ന് മുന്‍പ് ആവശ്യപ്പെട്ടിരുന്നു. മനുഷ്യാവകാശ സംഘടനകൾ നടപടിയെ അപലപിച്ചു.