ഭോപ്പാൽ: ബോളിവുഡ് നടി കരീന കപൂർ ഖാനെ ഭോപ്പാൽ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ഭോപ്പാൽ നഗരസഭാ കൗൺസിലർ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്കു കത്തയച്ചു.
ബിജെപിയെ തോൽപ്പിക്കാൻ ഏറ്റവും അനുയോജ്യ സ്ഥാനാർഥി കരീനയാണെന്ന് കൗൺസിലർ യോഗേന്ദ്ര സിംഗ് ചൗഹാൻ ചൂണ്ടിക്കാട്ടുന്നു.കൂടുതൽ കൗൺസിലർമാർ ഇക്കാര്യമുന്നയിച്ചിട്ടുണ്ടെന്നും ചൗഹാൻ പറഞ്ഞു.
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ ഭാര്യയാണു കരീന. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മൻസൂർ അലി ഖാൻ പട്ടൗഡിയുടെ മകനാണു സെയ്ഫ്. 1991ൽ ഭോപ്പാലിൽ പട്ടൗഡി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989 മുതൽ തുടർച്ചയായി എട്ടു തവണ ഭോപ്പാലിൽ വിജയിച്ചത് ബിജെപിയാണ്.