പനാജി: മാൻദ്രേം ഉപതെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്നു മുൻ ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ. കോൺഗ്രസ് എംഎൽഎമാരായ ദയാനന്ദ് സോപ്തേ, സുഭാഷ് ശിരോദ്കർ എന്നിവർ രാജിവച്ചതിനെത്തുടർന്നാണു മാൻദ്രേം, ശിരോദ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2017ൽ മാൻദ്രേമിൽ ദയാനന്ദ് സോപ്തയോടു തോറ്റയാളാണു പർസേക്കർ.