ഹൈദരാബാദ്: തെലുങ്കാന പ്രതിപക്ഷ നേതാവായി മല്ലു ഭട്ടി വിക്രമാർക്കയെ തെരഞ്ഞെടുത്തു . സ്പീക്കർ പോചറാം ശ്രീനിവാസ റെഡ്ഡിയാണ് പ്രഖ്യാപനം നടത്തിയത്. വിക്രമാർക്കയെ നിയമസഭാ കക്ഷി നേതാവായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി നിയമിച്ചിരുന്നു. വ്യാഴാഴ്ച ചേർന്ന നിയമസഭാകക്ഷിയോഗം നേതാവിനെ തീരുമാനിക്കാൻ രാഹുൽഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു.