വേഗത്തിൽ 27 ഏകദിന സെഞ്ചുറിയെന്ന റിക്കാർഡ് ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഹഷിം അംലയ്ക്ക്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയാണ് അംല മറികടന്നത്.
പാക്കിസ്ഥാനെതിരായ ആദ്യ ഏകദിനത്തിലാണ് അംലയുടെ നേട്ടം. മത്സരം ദക്ഷിണാഫ്രിക്ക തോറ്റെങ്കിലും അംല സെഞ്ചുറിയുമായി പുറത്താകാതെ നിന്നു. ഇന്ത്യൻ നായകൻ 169 ഇന്നിംഗ്സുകളിൽ നിന്നാണ് 27 ഏകദിന സെഞ്ചുറികൾ പൂർത്തിയാക്കിയത്. 167-ാം ഇന്നിംഗ്സിലായിരുന്നു അംലയുടെ 27-ാം സെഞ്ചുറി. പൂനയിൽ ഇംഗ്ലണ്ടിനെതിരേ 2017 ജനുവരിയിലായിരുന്നു കോഹ്ലിയുടെ 27-ാമത് ഏകദിന സെഞ്ചുറി പിറന്നത്. നിലവിൽ 39 സെഞ്ചുറികൾ കോഹ്ലിയുടെ പേരിലുണ്ട്.
കോഹ്ലിയെ പിന്തള്ളി അംല
12:30 AM Jan 21, 2019 | Deepika.com