മാഞ്ചസ്റ്റർ സിറ്റിക്കു വിജയം
12:30 AM Jan 21, 2019 | Deepika.com
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 0-3ന് ഹഡേഴ്സ്ഫീൽഡിനെ കീഴടക്കി. ഡാനിയേലോ (18-ാം മിനിറ്റ്), സ്റ്റെർലിംഗ് (54-ാം മിനിറ്റ്), സനെ (56-ാം മിനിറ്റ്) എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്. ഇതോടെ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളുമായുള്ള (60) പോയിന്റ് വ്യത്യാസം സിറ്റി (56) നാലായി കുറച്ചു. ലണ്ടന്‍ ഡെര്‍ബിയില്‍ ചെല്‍സിയെ എതിരില്ലാത്ത രണ്ടു ഗോളിന് ആഴ്സണല്‍ തകര്‍ത്തു. ജയത്തോടെ ആഴ്സണല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ നാലു സ്ഥാനമെന്ന ലക്ഷ്യം സജീവമാക്കി.