ബോര്‍ഡ് പ്രസിഡന്റ് ഇലവണിനു ജയം
12:29 AM Jan 21, 2019 | Deepika.com
തിരുവനന്തപുരം: രണ്ടാം വാം അപ് മാച്ചില്‍ ഇംഗ്ലണ്ട് ലയൺസിനെതിരേ ബോര്‍ഡ് പ്രസിഡന്റ് ഇലവണിന് അഞ്ചുവിക്കറ്റ് ജയം. ടോസ് നേടിയ ബോര്‍ഡ് പ്രസിഡന്റ് ഇലവൺ ഇംഗ്ലണ്ട് ലയൺസിനെ ബാറ്റിംഗിന് അയച്ചു. പി.പി ജസ്വാളിന്റെയും നവദീപ് സൈനിയുടെയും പന്തുകള്‍ക്കു മുന്നില്‍ ഇംഗ്ലണ്ടിന് പിടിച്ചു നില്ക്കാനായില്ല. 22.3 ഓവറില്‍ 104 റൺസിന് ഇംഗ്ലണ്ട് ഓള് ഔട്ടായി. ബോര്‍ഡ് പ്രസിഡന്റ് ഇലവൺ 21.2 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.