ദേശീയ കൊടുങ്ങല്ലൂർ: ദേശീയ സബ് ജൂണിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 23 മുതൽ 27 വരെ പുല്ലൂറ്റ് ഗുരു ശ്രീ പബ്ലിക് സ്കൂളിൽ നടക്കുമെന്നു സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 28 സംസ്ഥാനങ്ങളിൽനിന്ന് ആണ്, പെണ് വിഭാഗങ്ങളിൽ എഴുന്നൂറിലേറെ കായികതാരങ്ങൾ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ബോൾ ബാഡ്മിന്റൺ ഫെഡറേഷൻ പ്രസിഡന്റ് രാജശേഖരൻ നിർവഹിക്കും. ബാഡ്മിന്റൺ സെക്രട്ടറി ജനറൽ വൈ. രാജ റാവു ദീപശിഖ കൊളുത്തി കായികതാരങ്ങളെ എതിരേൽക്കും.
കായികതാരങ്ങളെ വരവേൽക്കാൻ ജനപ്രതിനിധികളും അയൽക്കൂട്ടങ്ങളും ഗുരുശ്രീ സ്കൂൾ മാനേജ്മെന്റും ഒരുങ്ങിയതായി ഭാരവാഹികളായ സി.സി. വിപിൻ ചന്ദ്രൻ, ടി.ആർ. കിഷോർ കുമാർ, ഇ.സി. അശോകൻ, ഒ.എൻ. ജയദേവൻ, സുമ നാരായണൻ എന്നിവർ അറിയിച്ചു.
സബ് ജൂണിയർ ബോൾ ബാഡ്മിന്റൺ 23 ന് തുടങ്ങും
12:29 AM Jan 21, 2019 | Deepika.com