മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണിൽ വീണ്ടും അട്ടിമറി. രണ്ടാം സീഡ് ആഞ്ചലിക് കെർബറെ അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത ഡാനിയേല കോളിൻസ് അട്ടിമറിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കോളിൻസിന്റെ ജയം. സ്കോർ: 6-0, 6-2.
ആദ്യ സെറ്റിൽ വെറും 20 മിനിറ്റുകൊണ്ട് നിലവിലെ വിംബിൾഡണ്‍ ജേതാവിനെ വീഴ്ത്തിയ കോളിൻസ്, ഒരു മണിക്കൂറിനുള്ളിൽ മത്സരം അവസാനിപ്പിച്ച് ക്വാർട്ടർ ഫൈനലിലേക്കു ടിക്കറ്റെടുത്തു.
പെർത്തിൽ ഹോപ്മാൻ കപ്പ് ജയിച്ചെത്തിയ കെർബർ, ഈ വർഷം ഓസ്ട്രേലിയൻ ഓപ്പണ്‍ നേടാൻ ഏറ്റവും സാധ്യതയുള്ള താരമായാണ് വിലയിരുത്തപ്പെട്ടത്.
ഓസ്ട്രേലിയൻ ഓപ്പണിൽ വീണ്ടും അട്ടിമറി; രണ്ടാം സീഡ് കെർബർ പുറത്ത്
02:31 PM Jan 20, 2019 | Deepika.com