കോൽക്കത്ത: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിനു പുറത്തുനിർത്താൻ ആഹ്വാനം ചെയ്ത് മഹാസഖ്യറാലി. കേന്ദ്രത്തിൽനിന്നു ബിജെപിയെ പുറത്താക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നു ബ്രിഗേഡ് പരേഡ് റൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽപ്രതിപക്ഷ നേതാക്കൾ പ്രഖ്യാപിച്ചു.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരേ യുദ്ധപ്രഖ്യാപനം നടത്തി. കേന്ദ്രസർക്കാരിനെ പുറത്താക്കൂ. മോദി സർക്കാരിന്റെ കാലാവധി പൂർത്തിയായി. പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം വിജയിക്കും. ആന്ധ്രാ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡു , ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാൾ, ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂക്ക് അബ്ദുള്ള , മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, ശത്രുഘ്നൻ സിൻഹ, അരുൺ ഷൂരി, കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, അഖിലേഷ് യാദവ്, ഗഗോംഗ് അപാംഗ് എന്നിവരുൾപ്പെടെ സമ്മേളനത്തിൽ ഇരുപത് ദേശീയ നേതാക്കൾ പങ്കെടുത്തു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും യുപിഎ ചെയർപേഴ്സൺ സോണിയാ ഗാന്ധിയുടെയും സന്ദേശം മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗേ സമ്മേളനത്തിൽ വായിച്ചു.