ന്യൂഡൽഹി: ജെഇഇ -മെയിൻ (ജോയിന്റ് എൻട്രസ് എക്സാമിനേഷൻ) പരീക്ഷാഫലം പ്രഖ്യാപിച്ചു. 15 വിദ്യാർഥികൾ നൂറുശതമാനം മാർക്ക് കരസ്ഥമാക്കിയെന്ന് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. ഏപ്രിലിൽ രണ്ടാമത്തെ പരീക്ഷയ്ക്കുശേഷം റാങ്ക് പട്ടിക പരസ്യപ്പെടുത്തും. ആദ്യതവണ പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് പ്രകടനം മെച്ചപ്പെടുത്താൻ ഇതുവഴി അവസരം ലഭിക്കുമെന്നു മന്ത്രി ജാവദേക്കർ പറഞ്ഞു.