മുംബൈ: സിനിമ എന്ന മാധ്യമം ജനങ്ങളുടെ ചിന്താശക്തിയെ സ്വാധീനിക്കുന്ന നിശബ്ദശക്തിയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പ്രധാന സാമൂഹ്യമാറ്റങ്ങൾക്കുമാത്രമല്ല വികസനത്തിനും പ്രേരകമായെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആദ്യത്തെ സിനിമാ മ്യൂസിയം മുംബൈയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി.
ലോകത്തിനു മുന്പിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന മാധ്യമമാണ് സിനിമ. രാജ്യാന്തരതലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ ഉയർത്താൻ സിനിമകൾക്കു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമീർഖാൻ, മനോജ് കുമാർ, എ.ആർ. റഹ്മാൻ, ആഷാ ബോസ് ലെ, പണ്ഡിറ്റ് ശിവകുമാർ ശർമ, രൺദീർ കപൂർ, കരൺ ജോഹർ, മധുർ ഭണ്ഡാർക്കർ, ബോണി കപൂർ, ഡേവിഡ് ധവാൻ, രോഹിത് ഷെട്ടി, ജിതേന്ദ്ര കപൂർ, ആശാ പ്രകാശ്, പങ്കജ് കപൂർ, രാകേഷ് മെഹ്റ തുടങ്ങി താരങ്ങൾക്കൊപ്പം മഹാരാഷ് ട്ര ഗവർണർ സി.വി. റാവു, മഹാരാഷ് ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ്, ശ്യാം ബനഗൽ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.