ഹൈദരാബാദ്: നാഗാലാൻഡിലെ സായുധകലാപകാരികളുമായുള്ള ധാരണ ഉടൻ നിലവിൽവരുമെന്നു ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവ് ആർ.എൻ. രവി. ഉടന്പടി അവസാനഘട്ടത്തിലാണ്. എല്ലാവരുടെയും ഉൾപ്പെടുത്തിയായിരിക്കും സമാധാനഫോർമുലയെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്സിൻ (ഐ-എം) ഉൾപ്പെടെ എട്ട് ഗ്രൂപ്പുകളാണ് ആയുധം ഉപേക്ഷിക്കാൻ സന്നദ്ധത അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.