ടാംപ: യുഎസിലെ ട്രഷറി സ്തംഭനം മൂലം ശന്പളമില്ലാത്ത സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥർക്കു പിസ വിതരണം ചെയ്ത് മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ്. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം പിസ നല്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ശന്പളമില്ലാതെ രാജ്യത്തിനു വേണ്ടി ജോലി ചെയ്യുന്ന മുഴുവൻ ഫെഡറൽ സർക്കാർ ജീവനക്കാരോടും തനിക്കും ഭാര്യ ലോറയ്ക്കും ബഹുമാനമാണെന്നു ബുഷ് കുറിച്ചു.
അനധികൃത കുടിയേറ്റം തടയാൻ മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കാൻ പണം വേണമെന്ന പ്രസിഡന്റ് ട്രംപിന്റെ ആവശ്യം പ്രതിപക്ഷ ഡെമോക്രാറ്റുകൾ അംഗീകരിക്കാത്തതാണ് ട്രഷറി സ്തംഭനത്തിനു കാരണം. പണം വകയിരുത്തിക്കൊണ്ടുള്ള ധനവിധിനിയോഗ ബിൽ പാസാക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. ട്രഷറി സ്തംഭനം മൂലം എട്ടു ലക്ഷം ജീവനക്കാർക്കാണു ശന്പളമില്ലാത്തത്. 28 ദിവസം പിന്നിട്ട സ്തംഭനം അമേരിക്കയിൽ ഇത്തരത്തിൽ ഏറ്റവും കൂടിയ കാലയളവാണ്.