പൂന: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ബാസ്കറ്റ്ബോളിൽ കേരളത്തിന് ഇന്നലെ വെങ്കല ദിനം. അണ്ടർ 21, അണ്ടർ 17 വിഭാഗങ്ങളിൽ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വെങ്കലം കേരളം സ്വന്തമാക്കി.
അണ്ടർ 21 ആണ്‍കുട്ടികളുടെ വിഭാഗത്തിൽ വെങ്കല മെഡൽ പോരാട്ടത്തിൽ കേരളം 79-73ന് മഹാരാഷ്ട്രയെയാണ് കീഴടക്കിയത്. പെണ്‍കുട്ടികൾ 60-34ന് ഉത്തർപ്രദേശിനെ മറികടന്നു. അണ്ടർ 17 ആണ്‍കുട്ടികളുടെ വിഭാഗത്തിൽ 71-59ന് ഹരിയാനയെയാണ് കേരളം കീഴടക്കിയത്. പെണ്‍കുട്ടികൾ 79-68ന് മഹാരാഷ്ട്രയെയും മറികടന്ന് വെങ്കലത്തിൽ മുത്തമിട്ടു.
ബാസ്കറ്റ്: കേരളത്തിനു വെങ്കലത്തിളക്കം
11:20 PM Jan 19, 2019 | Deepika.com