മൊറോക്കോയിലെ മൂന്നാം ഡിവിഷൻ ക്ലബ്ബായ ശബാബ് മൊഹമ്മദിയയുടെ ടെക്നിക്കൽ ഡയറക്ടർ സ്ഥാനത്തേക്കെന്ന റിപ്പോർട്ട് ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ റിവാൾഡോ തള്ളി.
നാല്പത്തിയാറുകാരനായ ബ്രസീലിയൻ മുൻതാരം അടുത്ത സീസണ് മുതൽ ശബാബ് മൊഹമ്മദിയിലെത്തുമെന്ന് ക്ലബ് സമൂഹമാധ്യമംവഴിയാണ് അറിയിച്ചത്. എന്നാൽ, നിലവിൽ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെന്നും ഭാവിയിൽ ചിലപ്പോൾ അതുണ്ടായേക്കുമെന്നും റിവാൾഡോ സമൂഹമാധ്യമത്തിൽ കുറിച്ചു.
ബ്രസീലിനായി 74 മത്സരങ്ങൾ കളിച്ച റിവാൾഡോ 2002ൽ ലോകകപ്പ് നേടിയ ടീമിലംഗമായിരുന്നു. 1980ൽ മൊറോക്കോ ഫസ്റ്റ് ഡിവിഷനിൽ ചാന്പ്യന്മാരായിരുന്നു മൊഹമ്മദിയ. 2009നുശേഷം ക്ലബ്ബിന് ആദ്യ ഡിവിഷനിൽ കളിക്കാനായിട്ടില്ല.1948ൽ സ്ഥാപിതമായ ക്ലബ് മൊറോക്കോയിലെ പഴക്കം ചെന്ന ടീമുകളിലൊന്നാണ്. മൊറോക്കോയിലെ കോടീശ്വരന്മാരിലൊരാളായ ഹിച്ചാം അയിദ് മെന്നയുടെ ഉടമസ്ഥതയിലുള്ളതാണ് മൊഹമ്മദിയ ക്ലബ്.
മൊറോക്കോയിലേക്കില്ലെന്നു റിവാൾഡോ
11:20 PM Jan 19, 2019 | Deepika.com