ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ജയം. ലിവർപൂൾ 4-3ന് ക്രിസ്റ്റൽ പാലസിനെ കീഴടക്കിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1ന് ബ്രിങ്ടണിനെ മറികടന്നു. പോൾ പോഗ്ബ (പെനൽറ്റി-27), മാർകസ് റാഷ്ഫോർഡ് (42-ാം മിനിറ്റ്) എന്നിവരാണ് യുണൈറ്റഡിനായി ഗോൾ നേടിയത്. പ്രീമിയർ ലീഗിൽ യുണൈറ്റഡിന്റെ തുടർച്ചയായ ആറാം ജയമാണിത്.
ക്രിസ്റ്റലിനെതിരേ മുഹമ്മദ് സല (46, 75 മിനിറ്റുകൾ), ഫിർമിനോ (53-ാം മിനിറ്റ്), സാദിയോ മാനെ (90+3-ാം മിനിറ്റ്) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. 89-ാം മിനിറ്റിൽ ജയിംസ് മിൽനർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ലിവർപൂൾ പത്ത് പേരായി ചുരുങ്ങിയിരുന്നു.
ലിവർപൂൾ, യുണൈറ്റഡ് ജയിച്ചു
11:20 PM Jan 19, 2019 | Deepika.com