ഭാഭുവ: മാനഭംഗത്തിനിരയായ യുവതി മരിച്ചതിനെത്തുടർന്ന് ബിഹാറിൽ ജനക്കൂട്ടം പോലീസ് സ്റ്റേഷനു തീവച്ചു. കല്ലേറിൽ ഡിഎസ്പി അടക്കം ആറു പോലീസുകാർക്കു ഗുരുതരമായി പരിക്കേറ്റു. അക്രമികളെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്കു വെടിവച്ചു. കൈമുർ ജില്ലയിലെ രാംഗഡ് പോലീസ് സ്റ്റേഷനാണ് ആക്രമിക്കപ്പെട്ടത്.
മാനഭംഗത്തിനിരയായ പെൺകുട്ടിയെ ഇടതുകൈ അറ്റ നിലയിൽ റെയിൽപ്പാളത്തിലാണു കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കേ പെൺകുട്ടി മരിച്ചു. ഇതേത്തുടർന്നായിരുന്നു ജനക്കൂട്ടം പ്രകോപിതരായത്.
മാനഭംഗത്തിനിരയായ പെൺകുട്ടിയെ ഇടതുകൈ അറ്റ നിലയിൽ റെയിൽപ്പാളത്തിലാണു കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കേ പെൺകുട്ടി മരിച്ചു. ഇതേത്തുടർന്നായിരുന്നു ജനക്കൂട്ടം പ്രകോപിതരായത്.