ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ വരുമാനത്തിൽ കഴിഞ്ഞ വർഷം വൻ ഇടിവ്. തെരഞ്ഞെടുപ്പു കമ്മീഷന് നൽകിയ വാർഷിക ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് കോണ്‍ഗ്രസിന്റെ 2017-8 വർഷത്തെ വരുമാനം 119 കോടി രൂപയാണ്. മുൻ വർഷം ലഭിച്ചതിനേക്കാൾ 12 ശതമാനും കുറവും കഴിഞ്ഞ പതിനൊന്നു വർഷത്തെ ഏറ്റവും കുറഞ്ഞ വരുമാനവും ആണിത്.
ചെലവാകട്ടെ 197 കോടി രൂപയാണ്. 2016-17 വർഷത്തിൽ കോണ്‍ഗ്രസിന്റെ വരുമാനം 225 കോടി രൂപ ആയിരുന്നപ്പോൾ ബിജെപിക്കു ലഭിച്ചത് 1,027 കോടി രൂപയാണ്. 2001-02 വർഷത്തിൽ ബിജെപിയേക്കാൾ കൂടുതലായിരുന്നു കോണ്‍ഗ്രസിന് സംഭാവന ലഭിച്ചിരുന്നത്. ബിജെപി അധികാരത്തിൽ വന്നതോടെ കോണ്‍ഗ്രസിന്റെ വരുമാനം കുത്തനെ ഇടിയുകയായിരുന്നു.
2017-18 ൽ അഞ്ചു കോടി രൂപ തെരഞ്ഞെടുപ്പു ബോണ്ട് വഴി ബിജെപിക്ക് ലഭിച്ചത് 210 കോടി രൂപയാണ്.