ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽനിന്നു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സിനിമാതാരം പ്രകാശ് രാജ്, താൻ ഒരു രാഷ്ട്രീയപാർട്ടിയിലും അംഗമാകില്ലെന്നു പറഞ്ഞു. പാർട്ടികളൊന്നും സത്യസന്ധമായല്ല പ്രവർത്തിക്കുന്നത്. മൂന്നു മാസത്തിൽകൂടുതൽ ഒരു പാർട്ടിയിൽ നില്ക്കാനാവില്ല. ജനങ്ങളുടെ ശബ്ദമാകാനാണ് ആഗ്രഹിക്കുന്നത്: പ്രകാശ് രാജ് കൂട്ടിച്ചേർത്തു.