ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ താത്പര്യം പ്രകടിപ്പിച്ച് സ്പാനിഷ് ഗോളി ഡേവിഡ് ഡി ഗിയ. കരാർ കാലാവധി തീരാൻ ഒരു വർഷം കൂടിയുണ്ടെങ്കിലും താരം ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹത്തിന് ഇതോടെ അവസാനമായി.
ഹോസെ മൗറീഞ്ഞോയുടെ പരിശീലനത്തിൻ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടി നേരിട്ട സമയത്താണ് കരാർ പുതുക്കാൻ ഡി ഗിയ തയാറാകാതിരുന്നത്. എന്നാൽ, ഇടക്കാല പരിശീലകനായ ഒലെ സോൾഷെയറിന്റെ കീഴിൽ യുണൈറ്റഡ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പശ്ചാത്തലത്തിലാണ് ഗിയയുടെ പുതിയ തീരുമാനം. കഴിഞ്ഞ ദിവസം ടോട്ടനത്തിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ യുണൈറ്റഡിന്റെ ജയത്തിൽ നിർണായക പങ്ക് വഹിച്ചത് ഗിയ ആയിരുന്നു.
അതിനിടെ അന്റോണിയൊ വലൻസിയ ഈ വേനൽക്കാലംകൂടി യുണൈറ്റഡിനൊപ്പമുണ്ടാകുമെന്ന് അറിയിച്ചു. കരാർ നീട്ടിയാൽമാത്രമേ താരം അടുത്ത സീസണിൽ യുണൈറ്റഡിനൊപ്പമുണ്ടാകൂ.
യുണൈറ്റഡിനൊപ്പം തുടരാൻ ഗിയ
11:08 PM Jan 18, 2019 | Deepika.com