ചെന്നൈ: പ്രമുഖ സംഗീത സംവിധായകൻ എസ്. ബാലകൃഷ്ണൻ (69) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. അർബുദത്തെത്തുടർന്ന് ഒരു വർഷമായി ചികിത്സയിലായിരുന്നു.
പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയിലാണു ജനനം. റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീതം ചിട്ടപ്പെടുത്തുന്നത്.
ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, മഴവിൽകൂടാരം തുടങ്ങിയ ചിത്രങ്ങളുടെ സംഗീതസംവിധായകനാണ്. ഭാര്യ രാജലക്ഷ്മി. ശ്രീവൽസൻ, വിമൽ ശങ്കർ എന്നിവരാണ് മക്കൾ.