ന്യൂഡൽഹി/ഗുഡ്ഗാവ്: കർണാടക സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പാളിയതോടെ ഹരിയാനയിലെ റിസോർട്ടിൽ കഴിയുന്ന ബിജെപി എംഎൽഎമാർ ഇന്നു നാട്ടിലേക്കു മടങ്ങിയേക്കും. ഇന്നത്തെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനുശേഷം എംഎൽഎമാർ മടങ്ങുമെന്നാണു സൂചന.
കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ എന്തെങ്കിലും പൊട്ടിത്തെറിയുണ്ടാകുമോ എന്നാണു ബിജെപി നോക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദിയൂരപ്പയും മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും ഏതാനും എംഎൽഎമാരും ബംഗളൂരുവിലേക്കു പോയിരിക്കുകയാണ്.
രോഗബാധിതനായ ലിംഗായത്ത് മഠാധിപതി ശ്രീ ശിവകുമാര സ്വാമിയെ സന്ദർശിക്കാനാണ് ഇവരെത്തിയത്.