കൃഷ്ണഗിരി (വയനാട്): രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തോടുള്ള തോല്‍വിക്കു പിന്നാലെ പിച്ചിനെ വിമര്‍ശിച്ച് ഗുജറാത്ത് ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേല്‍. പിച്ച് രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിന് യോജിച്ചതല്ലെന്ന് പാര്‍ഥിവ് പറഞ്ഞു. പേസിനെ അകമഴിഞ്ഞ് പിന്തുണച്ച് പിച്ചില്‍ വെറും മൂന്നു ദിവസം കൊണ്ട് മത്സരം പൂര്‍ത്തിയായി.
പിച്ചിന്റെ സ്വഭാവം എല്ലാവരും കണ്ടതാണ് ഇക്കാര്യത്തില്‍ മാച്ച് റഫറിക്ക് പരാതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ഗുജറാത്ത് ക്യാപ്റ്റന്‍ വ്യക്തമാക്കി. പേസര്‍മാര്‍ക്ക് പിന്തുണ നല്കിയ പിച്ചില്‍ ബാറ്റിംഗ്് ദുഷ്കരമായിരുന്നു.
ആദ്യ ദിനം മുതല്‍ തന്നെ പേസ് ബൗളര്‍മാരുടെ പറുദീസയായി കൃഷ്ണഗിരി മാറി. കേരളത്തിന്റെ പേസര്‍മാരാണ് ജയമൊരുക്കിയത്. ഇരുടീമിനും ഇരുനൂറിനപ്പുറം സ്കോര്‍ നേടാനായില്ല. നാല് ഇന്നിംഗ്സിലും ടീമുകള്‍ ഓള്‍ഔട്ടാകുകയും ചെയ്തു. ഇരുടീമിന്റെയും പേസര്‍മാര്‍ ഗംഭീര പ്രകടനമാണ് നടത്തിയത്.
പിച്ചിനെ പഴിച്ച് പാര്‍ഥിവ് പട്ടേല്‍
11:36 PM Jan 17, 2019 | Deepika.com