ന്യൂഡൽഹി: ആലപ്പാട് കരിമണൽ ഖനനത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ ഹരിത ട്രൈബ്യൂണൽ റിപ്പോർട്ട് തേടി. കൊല്ലം ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ആലപ്പാട് കരിമണൽ ഖനനം സംബന്ധിച്ച വാർത്തകളുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു റിപ്പോർട്ട് തേടിയത്. കരിമണൽ ഖനനത്തെക്കുറിച്ചു വിലപിക്കുന്ന 17 വയസുകാരിയുടെ വീഡിയോ ദൃശ്യത്തെക്കുറിച്ചുള്ള വാർത്തയാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഡൽഹി പ്രിൻസിപ്പൽ ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെട്ടത്. പൊതുമേഖല സ്ഥാപനങ്ങളായ ഐആർഇഎലും കെഎംആർഎലും നടത്തുന്ന കരിമണൽ ഖനനത്തിൽ ഒരു ഗ്രാമം തന്നെ അപ്രത്യക്ഷമാകുന്നതിന്റെ വേദനയായിരുന്നു പെണ്കുട്ടി വീഡിയോയിൽ പങ്ക് വച്ചത്.