ജമുയി: ബിഹാറിൽ മാവോയിസ്റ്റുകൾ രണ്ടു ഗ്രാമീണരെ വെടിവച്ചു കൊന്നു. ആക്രമണത്തിൽ ഒരു സ്ത്രീക്കു പരിക്കേറ്റു. ജമുയി ജില്ലയിലെ ഗുരുർബാദ് ഗ്രാമത്തിലാണു സംഭവം.
മുഹമ്മദ് ഉസ്മാൻ, അയൽവാസി മുഹമ്മദ് ഗുലാം എന്നിവരാണു കൊല്ലപ്പെട്ടത്. ഇവരുടെ വീടുകളിലേക്ക് ഇരച്ചുകയറി സിപിഐ(മാവോയിസ്റ്റ്) സംഘം വെടിവച്ചു കൊല്ലുകയായിരുന്നു.
മുഹമ്മദ് ഉസ്മാന്റെ ഭാര്യ സബിരൻ ഖാത്തൂനിന് വെടിയേറ്റു. ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണു സബിരനു വെടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സബിരൻ അപകടനില തരണം ചെയ്തു.