ചണ്ഡിഗഡ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ ബൽദേവ് സിംഗ് പാർട്ടിവിട്ടു. പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാൾ ഏകാധിപതിയെപ്പോലെയാണു പെരുമാറുന്നതെന്നു ബൽദേവ് കുറ്റപ്പെടുത്തി. ജയ്തു മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണു ബൽദേവ്. ഈ മാസം പാർട്ടിവിടുന്ന രണ്ടാമത്തെ എഎപി എംഎൽഎയാണു ബൽദേവ്. ജനുവരി ആറിന് സുഖ്പാൽ സിംഗ് ഖൈര പാർട്ടിവിട്ടിരുന്നു.