താനെ: പൂനെയിലെ ഡോംബിവലിയിൽ വ്യാപാരകേന്ദ്രത്തിൽനിന്ന് വൻതോതിൽ ആയുധശേഖരം പിടിച്ചെടുത്തതിനു പിന്നാലെ സ്ഥാപനയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി ഡോംബിവലി യൂണിറ്റ് വൈസ്പ്രസിഡന്റ് ധനഞ്ജയ് കുൽക്കർണി ആണു ചൊവ്വാഴ്ച പുലർച്ചെ അറസ്റ്റിലായത്.
ഇയാളുടെ ഉടമസ്ഥതയിലുള്ള തപസ്യ ഹൗസ് ഓഫ് ഫാഷൻസ് എന്ന സ്ഥാപനത്തിൽനിന്നു കഴിഞ്ഞ ദിവസം എയർഗണ്ണും വാളുകളും തോക്കുമുൾപ്പെടെ ആയുധങ്ങൾ കണ്ടെത്തിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയതെന്നു ക്രൈംബ്രാഞ്ചിന്റെ കല്യാൺ യൂണിറ്റ് എസ്ഐ സഞ്ജു ജോൺ പറഞ്ഞു. എട്ട് എയർഗണ്ണുകളും 10 വാളുകളും 38 കത്തികളുമുൾപ്പെടെ 1.86 ലക്ഷം രൂപ വിലമതിക്കുന്ന 170 ആയുധങ്ങളാണു വിൽപ്പനയ്ക്കായി വച്ചിരുന്നത്.