ജയ്പുർ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി.പി. ജോഷി(68) രാജസ്ഥാൻ നിയമസഭാ സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാഥ്ദ്വാര മണ്ഡലത്തെയാണു ജോഷി പ്രതിനിധീകരിക്കുന്നത്. 2009-2013 കാലത്ത് ഇദ്ദേഹം കേന്ദ്രമന്ത്രിയായിരുന്നു. മഹേഷ് ജോഷിയെ കോൺഗ്രസ് ചീഫ് വിപ്പായും മഹേന്ദ്ര ചൗധരിയെ ഡെപ്യൂട്ടി ചീഫ് വിപ്പായും തെരഞ്ഞെടുത്തു.