ഭുവനേശ്വർ: ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഒഡീഷയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി.
കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റും എംഎൽഎയുമായ നബ കിഷോർ ദാസ് പാർട്ടി വിട്ടു. ഇദ്ദേഹം ബിജെഡിയിൽ ചേരും.
ജാർസുഗുദ മണ്ഡലത്തിൽനിന്നു രണ്ടു തവണ എംഎൽഎയായ ആളാണ് ദാസ്. പാർട്ടി വിടുന്നതായി രണ്ടു ദിവസം മുന്പേ ദാസ് സൂചന നല്കിയിരുന്നു.
ജാർസുഗുദ മേഖലയിൽ നല്ല സ്വാധീനമുള്ള നേതാവാണു നബ കിഷോർ ദാസ്. 2017 ൽ ജില്ല പരിഷത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വിജയമൊരുക്കിയതു ദാസ് ആണ്.