ബെയ്ജിംഗ്: ചൈനയുടെ ഹൈഡ്രജൻ ബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ആണവശാസ്ത്രജ്ഞൻ യു മിൻ(93) അന്തരിച്ചു. 1926ൽ വടക്കൻ ചൈനയിലെ ടിയാൻജിനിലാണു ജനനം.
ഹൈഡ്രജൻ ബോംബ് സ്വന്തമാക്കാനുള്ള ചൈനയുടെ ആഗ്രഹം സഫലീകരിക്കുന്നതിനു നേതൃത്വം നല്കി. അണ്വായുധങ്ങളുടെ വലുപ്പം കുറയ്ക്കാനുള്ള സുപ്രധാന സാങ്കേതികവിദ്യ കണ്ടെത്തിയതും യു ആണ്.