ടെഹ്റാൻ: ഇറാനിലെ ടിവി ചാനലിന്റെ അവതാരകയെ യുഎസ് അറസ്റ്റ് ചെയ്തതായി പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. കുടുംബാംഗങ്ങളെ സന്ദർശിക്കാൻ എത്തിയ മെർസിയ ഹഷേമിയെ സെന്റ് ലൂയിസ് ലാംബേർട്ട് വിമാനത്താവളത്തിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വാഷിംഗ്ടൺ ഡിസിയിലെ തടവറയിലേക്ക് അയച്ച ഇവർക്കെതിരേ എന്തു കുറ്റമാണു ചുമത്തിയിരിക്കുന്നതെന്നു വ്യക്തമല്ലെന്നും ഇറേനിയൻ മാധ്യമം അറിയിച്ചു.