ക്വലാലംപുര്‍: കിഡംബി ശ്രീകാന്തും സൈന നെഹ്വാളും പുതിയ സീസണ് ജയത്തോടെ തുടങ്ങി. മലേഷ്യ മാസ്റ്റേഴ്സ് ബിഡബ്ല്യുഎഫ് 500 ടൂര്‍ണമെന്റില്‍ ഇരുവരും രണ്ടാം റൗണ്ടിലെത്തി. ഇവര്‍ക്കൊപ്പം പി. കാശ്യപും മുന്നേറി.
ശ്രീകാന്ത് അനായാസ ജയം നേടിയപ്പോള്‍ സൈനയ്ക്ക് മൂന്നു ഗെയിം പോരാടേണ്ടിവന്നു. ശ്രീകാന്ത് 21-17, 21-11ന് ഹോങ്കോംഗിന്റെ അന്‍ഗസ് ലോംഗിനെ തോല്‍പ്പിച്ചു. സൈന 14-21, 21-18, 21-18നാണ് ഹോങ്കോംഗിന്റെ ജോയ് സുവാന്‍ ഡെംഗിനെ പരാജയപ്പെടുത്തിയത്.
മറ്റൊരു പുരുഷ സിംഗിള്‍സില്‍ കശ്യപ് 19-21, 21-19, 21-10ന് ഡെന്മാര്ക്കിന്റെ റാസ്മസ് ജെംകെയെയും വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സികി റെഡ്ഡി സഖ്യം ഹോങ്കോംഗിന്റെ ത്സു യൗ-യുവന് സിന് യിംഗ് കൂട്ടുകെട്ടിനെയും 21-19, 22-20ന് തോല്പിച്ചു. മിക്സഡ് ഡബിള്‍സില്‍ ജെറി ചോപ്ര-സികി റെഡ്ഡി സഖ്യത്തെ നെതര്‍ലന്‍ഡ്സിന്റെ റോബിന് ടാബെലിംഗും സെലീന പീകും 21-19, 21-17ന് പരാജയപ്പെടുത്തി.
മലേഷ്യ മാസ്റ്റേഴ്സ്: സൈനയും ശ്രീകാന്തും രണ്ടാം റൗണ്ടിൽ
11:55 PM Jan 16, 2019 | Deepika.com