ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ബിജെപി രഥ യാത്രയ്ക്ക് സുപ്രീംകോടതി അനുമതി നിഷേധിച്ചു. ക്രമസമാധാനം സംബന്ധിച്ചു സംസ്ഥാന സർക്കാർ ഉയർത്തുന്ന ആശങ്ക പൂർണമായി തള്ളിക്കളയാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ക്രമസമാധാന പാലനത്തിന് സംസ്ഥാന സർക്കാരിന് ചുമതലയുണ്ട്. യാത്രയെപ്പറ്റിയുള്ള മുഴുവൻ വിവരങ്ങളും സംസ്ഥാന സർക്കാരിനെ ധരിപ്പിക്കാൻ ബിജെപിക്ക് സുപ്രീംകോടതി നിർദേശം നൽകി. സംസ്ഥാന സർക്കാരിന്റെ ആശങ്ക ദുരീകരിക്കുന്നതു വരെ യാത്രയ്ക്ക് അനുമതി ഇല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.