തിരുവനന്തപുരം: നാഷണല്‍ ബാസ്കറ്റ് ബോള്‍ അസോസിയേഷന് (എന്‍ബിഎ)യുടെ നേതൃത്വത്തില്‍ കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നും മികച്ച ബാസ്കറ്റ് ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കുന്നതിന് വേണ്ടി നടത്തുന്ന സ്കില്‍ ചലഞ്ച് 21 ന് കാര്യവട്ടം സ്പോട്സ് ഹബില്‍ നടക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം.
എന്‍ബിഎ യുടെ മുഖ്യപരിശീലകയായ സാറാ ഗെയിലറു(യുഎസ്എ) ടെ നേതൃത്വത്തിലാണ് സ്കില്‍ ചലഞ്ച് സംഘടിപ്പിക്കുന്നത്. ഇതില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനൊപ്പം എന്‍ബിഎ ഇവരുടെ തുടര്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ളവ സ്പോണ്സര് ചെയ്യുകയും ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895154152, 9544811555.
ബാസ്കറ്റ്ബോള്‍ സ്കില്‍ ചലഞ്ച് 21 ന്
11:11 PM Jan 15, 2019 | Deepika.com