മാഞ്ചസ്റ്റര്‍: ഗബ്രിയേല്‍ ജീസസിന്റെ ഇരട്ട ഗോള്‍ മികവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-0ന് വൂള്വര്ഹാംടണെ തോല്പിച്ചു. ജയത്തോടെ സിറ്റി ഒന്നാമതുള്ള ലിവര്‍പൂളുമായുള്ള പോയിന്റ് വ്യത്യാസം കുറച്ചു.
10, 39 മിനിറ്റുകളിലായിരുന്നു ജീസസിന്റെ ഗോളുകള്‍. 78-ാം മിനിറ്റില്‍ കോണര്‍ കോര്‍ഡിയുടെ സെല്‍ഫ് ഗോളുമെത്തിയതോടെ സിറ്റിയുടെ വിജയം ഗംഭീരമാക്കി. 22 കളിയില്‍ ലിവര്‍പൂളിന് 57 പോയിന്റും ഇത്രതന്നെ മത്സരത്തില്‍ സിറ്റിക്ക് 53 പോയിന്റുമാണ്. 48 പോയിന്റുള്ള ടോട്ടനമാണ് മൂന്നാമത്.
മാഞ്ചസ്റ്റര്‍ സിറ്റിക്കു ജയം
11:11 PM Jan 15, 2019 | Deepika.com