ജയ്പുർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സി.പി. ജോഷി രാജസ്ഥാൻ സ്പീക്കറാകും. സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും. നാഥ്ദ്വാര മണ്ഡലത്തിൽനിന്നാണു ജോഷി(68) വിജയിച്ചത്. 2009 മുതൽ 2013 വരെ കേന്ദ്രമന്ത്രിയായിരുന്നു. 2008ൽ നാഥ്ദ്വാര മണ്ഡലത്തിൽ സി.പി. ജോഷി തോറ്റത് ഒരു വോട്ടിനാണ്.