ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ വേർപെടുന്നതു സംബന്ധിച്ചു തയാറാക്കിയ കരാറിന്മേൽ ബ്രിട്ടീഷ് പാർലമെന്റിൽ ഇന്ന് വോട്ടെടുപ്പു നടക്കും. ബ്രെക്സിറ്റ് കരാറിനെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രി തെരേസാ മേ എംപിമാരോട് അഭ്യർഥിച്ചു. സർക്കാർ പരാജയപ്പെട്ടേക്കാനിടയുണ്ടെന്നാണു സൂചന.
കരാർ അംഗീകരിക്കപ്പെടാതിരിക്കുകയും ബ്രെക്സിറ്റ് ഒഴിവാകുകയും ചെയ്താൽ ജനാധിപത്യത്തിലും രാഷ്ട്രീയക്കാരിലും ഉള്ള ജനതയുടെ വിശ്വാസം തകരുമെന്ന് മേ മുന്നറിയിപ്പു നൽകി. കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കിയാൽ സാന്പത്തികരംഗത്ത് വൻ കോളിളക്കം ഉണ്ടാവുമെന്നും അവർ പറഞ്ഞു.